Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KN Balagopal

ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

കൊ​ല്ലം: ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി​യെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ വി​പു​ലീ​ക​ര​ണം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും മെ​ച്ച​പ്പെ​ടു​ത്തും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചു​വെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​ടി​സി അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര വ​രെ​യും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ർ​ക്കു​ല​ർ മി​നി ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ടി​സി ജം​ഗ്ഷ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ടി​സി ജം​ഗ്ഷ​ൻ, തോ​ട്ട​മു​ക്ക്, ന​വോ​ദ​യ, കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യാ​ണ് ബ​സ് സ​ർ​വീ​സ്.

Kerala

ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷാമബത്ത നൽകുന്നത് സർക്കാരിന്‍റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിന്‍റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്‍റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്‍റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്.

സംസ്ഥാനത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Kerala

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: വാ​മ​നാ​പു​ര​ത്ത് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ മ​റ്റൊ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തേ കാ​റി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യും തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യ്ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

 

Kerala

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് 20 കോ​ടി അ​നു​വ​ദി​ച്ചു; സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 75. 31 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 75. 31 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണ​റേ​റി​യം, അ​രി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല, അ​രി എ​ത്തി​ക്കു​ന്ന​തി​നു​ള്ള വാ​ഹ​ന ചെ​ല​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

കൂ​ടാ​തെ, അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Leader Page

കരുതല്‍ തുടരും

ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്‌​​ടി​​ക്കാ​​യി സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണം. ആ ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ര്‍പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​താ​​​ണ്ട് എ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വി​​​ധ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ വ​​​ര്‍ധ​​ന​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ വി​​​ത​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​പ​​​ദ്ധ​​​തി​​​യാ​​​ണു തു​​​ട​​​ര്‍ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ക്ഷേ​​​മ​​​പെ​​​ന്‍ഷ​​​ന്‍ 2,000 രൂ​​​പ​​​യാ​​​യി വ​​​ര്‍ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വീ​​​ട്ട​​​മ്മ​​​മാ​​​ര്‍ക്ക് പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ പെ​​​ന്‍ഷ​​​ന്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി. തൊ​​​ഴി​​​ല​​​ന്വേ​​​ഷി​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ള്‍ക്ക് പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ സ്കോ​​​ള​​​ര്‍ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​ത് ര​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​നു പു​​​തു​​​മ​​​യാ​​​ര്‍ന്ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ്. ആ​​​ശ, അ​​​ങ്ക​​​ണ​​​വാ​​​ടി, പ്രീ​​​പ്രൈ​​​മ​​​റി, സ്കൂ​​​ള്‍ പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, സാ​​​ക്ഷ​​​ര​​​താ പ്രേ​​​ര​​​ക്മാ​​​ര്‍, ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ര്‍മാ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ക്ക് വേ​​​ത​​​ന​​​വ​​​ര്‍ധ​​​ന​ ന​​​ട​​​പ്പി​​​ലാ​​​ക്കി. കു​​​ടും​​​ബ​​​ശ്രീ എ​​​ഡി​​​എ​​​സു​​​ക​​​ള്‍ക്കു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന ഗ്രാ​​​ന്‍റ് വ​​​ര്‍ധി​​​പ്പി​​​ച്ചു. സ​​​ര്‍ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കും പെ​​​ന്‍ഷ​​​ന്‍കാ​​​ര്‍ക്കും ഒ​​​രു ഗ​​​ഡു ഡി​​എ/​​​ഡി​​​ആ​​​ര്‍ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. സം​​​സ്ഥാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 11-ാം ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​ശി​​​ക​​​യു​​​ടെ മൂ​​​ന്നും നാ​​​ലും ഗ​​​ഡു​​​ക്ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. റ​​​ബ​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 200 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ത്തി. ഈ ​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് റ​​​ബ​​ര്‍ സ​​​ബ്സി​​​ഡി​​​യി​​​ല്‍ 50 രൂ​​​പ​​​യു​​​ടെ വ​​​ര്‍ധ​​ന​​​യാ​​​ണ് വ​​​രു​​​ത്തി​​​യ​​​ത്. നെ​​​ല്ലി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 30 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ത്തി. കേ​​​ന്ദ്രം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ വ​​​ള​​​രെ ഉ​​​യ​​​ര്‍ന്ന തു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​നം ന​​​ല്‍കു​​​ന്ന​​​ത്.

കു​​​ടി​​​ശി​​ക​​​ര​​​ഹി​​​ത​​​മാ​​​യി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍

കെ​​​ട്ടി​​​ട​​​നി​​​ര്‍മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്ന വ​​​ലി​​​യൊ​​​രു പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക​​​യാ​​​ണ്. ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ള്‍ക്ക് കൊ​​​ടു​​​ക്കാ​​​നു​​​ള്ള ആ​​​യി​​​രം കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ കു​​​ടി​​​ശി​​ക ​​​കൊ​​​ടു​​​ത്തു​​​തീ​​​ര്‍ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​നപ​​​ദ്ധ​​​തി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ കു​​​ടി​​​ശി​​ക​​​ര​​​ഹി​​​ത​​​മാ​​​യി ത​​​ന്നെ ന​​​ല്‍കു​​​ക​​​യാ​​​ണ്. അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷേ​​​മ​​​നി​​​ധി പെ​​​ന്‍ഷ​​​ന്‍ കു​​​ടി​​ശി​​ക, പ​​​ട്ടി​​​കവി​​​ഭാ​​​ഗ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ള്‍, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു​​​ള്ള ത​​​ണ​​​ല്‍ പ​​​ദ്ധ​​​തി, ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പൂ​​​ര​​​ക വ​​​രു​​​മാ​​​ന പ​​​ദ്ധ​​​തി, വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മി​​​ശ്ര​​​വി​​​വാ​​​ഹി​​​ത​​​ര്‍ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​ങ്ങ​​​ള്‍, മ​​​ല​​​ബാ​​​ര്‍ ദേ​​​വ​​​സ്വ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ചാ​​​ര്യ സ്ഥാ​​​നീ​​​യ​​​ര്‍, കോ​​​ല​​​ധാ​​​രി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ​​​യെ​​​ല്ലാം സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി​​ത്ത​​ന്നെ തീ​​​ര്‍ക്കു​​​ക​​​യാ​​​ണ്. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​ഗ്യ​​​കി​​​ര​​​ണം, ശ്രു​​​തി​​​ത​​​രം​​​ഗം പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കു​​​ള്ള തു​​​ക​​​ക​​​ളും പൂ​​​ര്‍ണ​​​മാ​​​യും ന​​​ല്‍കു​​​ന്നു. മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം, വി​​​ല​​​ക്ക​​​യ​​​റ്റ വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍, നെ​​​ല്ല് സം​​​ഭ​​​ര​​​ണം, റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം, മ​​​രാ​​​മ​​​ത്ത് പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കെ​​​ല്ലാം മ​​​തി​​​യാ​​​യ സാ​​​മ്പ​​​ത്തി​​​ക വ​​​ക​​​യി​​​രു​​​ത്ത​​​ല്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ്. ആ​​​യി​​​രം കോ​​​ടി രൂ​​​പ അ​​​ട​​​ങ്ക​​​ലി​​​ല്‍ ത​​​ദ്ദേ​​​ശ റോ​​​ഡ് പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ത​​​ന്നെ ഏ​​​താ​​​ണ്ട് 4,200ല്‍പ്പ​​​രം ഗ്രാ​​​മീ​​​ണ ​​റോ​​​ഡു​​​ക​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​വും ന​​​വീ​​​ക​​​ര​​​ണ​​​വും പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​വ​​​ശ​​​ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​യ വ​​​യോ​​​മി​​​ത്രം, സ്നേ​​​ഹ​​​പൂ​​​ര്‍വം, ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം, സ്നേ​​​ഹ​​​സ്പ​​​ര്‍ശം, മി​​​ഠാ​​​യി തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ള്‍ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​ങ്ങ​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ര്‍ക്കു​​​ക​​​യാ​​​ണ്.

പ്ര​​​വാ​​​സി​​​ക​​​ള്‍, ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ക​​​ര​​​കൗ​​​ശ​​​ല തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഈ​​​റ്റ-മു​​​ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, മ​​​രം ക​​​യ​​​റു​​​ന്ന​​​വ​​​ര്‍, തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ലു​​​ള്ള കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സു​​​ര​​​ഭി, ഹാ​​​ന്‍വീ​​​വ്, ഹാ​​​ന്‍ടെ​​​ക്സ് തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കാ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തൊ​​​ക്കെ​​​യാ​​​ണ് ഈ ​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ മു​​​ന്‍ഗ​​​ണ​​​ന​​​ക​​​ള്‍.

വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്നു

ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ ഓ​​​രോ​​​ന്നാ​​​യി പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്ന് ത​​​ല​​​മു​​​റ​​​യി​​​ല്‍പ്പെ​​​ട്ട ആ​​​ളു​​​ക​​​ളി​​​ലേ​​​ക്കും സ​​​ര്‍ക്കാ​​​രി​​​ന്‍റെ ക്ഷേ​​​മാ​​ശ്വാ​​സം നേ​​​രി​​​ട്ടെ​​​ത്തു​​​ക​​​യാ​​​ണ്. മു​​​ത്ത​​​ശ​​നും മു​​​ത്ത​​​ശി​​​ക്കും 2,000 രൂ​​​പ ക്ഷേ​​​മ​​​പെ​​​ന്‍ഷ​​​ന്‍, അ​​​മ്മ​​​യ്ക്ക് 1,000 രൂ​​​പ സ്ത്രീ​​​സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന്‍, മ​​​ക്ക​​​ള്‍ക്ക് 1,000 രൂ​​​പ വീ​​​തം സ്കോ​​​ള​​​ര്‍ഷി​​​പ് സ​​​ഹാ​​​യം ഉ​​​ള്‍പ്പെ​​​ടെ ആ​​​റാ​​​യി​​​ര​​​മോ ഏ​​​ഴാ​​​യി​​​ര​​​മോ രൂ​​​പ​​​വ​​​രെ ഒ​​​രു വീ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​പു​​​റ​​​മേ​​​യാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​പു​​​ല​​​മാ​​​യ വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വി​​​ല​​​ക്കു​​​റ​​​വി​​​ന്‍റെ നേ​​​ട്ട​​​വും കു​​​ടും​​​ബ ബ​​​ജ​​​റ്റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. ഇ​​​ത്ര​​​യും വി​​​പു​​​ല​​​വും ബൃ​​​ഹ​​​ത്തു​​​മാ​​​യ ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തു​​​മി​​​ല്ല. ഏ​​​താ​​​ണ്ട് 62 ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ള്‍ക്ക് പ്ര​​​തി​​​മാ​​​സം 2,000 രൂ​​​പ ക്ഷേ​​​മ​​​പെ​​​ന്‍ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​വ​​​ര്‍ഷം വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് 13,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ്.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​ര്‍ കാ​​​ലാ​​​വ​​​ധി പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മ്പോ​​​ഴേ​​​ക്കും അ​​​ഞ്ചു​​​വ​​​ര്‍ഷം​​​കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ള്‍ക്ക് ന​​​ല്‍കി​​​യ പെ​​​ന്‍ഷ​​​ന്‍ തു​​​ക 50,000 കോ​​​ടി രൂ​​​പ ക​​​ട​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ മാ​​​ത്രം ഈ ​​​വ​​​ര്‍ഷം അ​​​ധി​​​ക​​​മാ​​​യി വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ​​​യാ​​​ണ്. സ്ത്രീ​​​സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യ്ക്ക് 3,800 കോ​​​ടി രൂ​​​പ​​​യും സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ന്‍ഷ​​​ന്‍ വ​​​ര്‍ധ​​ന​​​യ്ക്ക് 2,800 കോ​​​ടി രൂ​​​പ​​​യും യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക് ക​​​ണ​​​ക്‌​​ട് ടു ​​​വ​​​ര്‍ക്ക് സ്കോ​​​ള​​​ര്‍ഷി​​​പ്പി​​​ന് 600 കോ​​​ടി രൂ​​​പ​​​യും ഉ​​​ള്‍പ്പെ​​​ടെ​​​യാ​​​ണി​​​ത്.

ഈ ​​​ചെ​​​ല​​​വു​​​ക​​​ള്‍ നി​​​ര്‍വ​​​ഹി​​​ക്കാ​​​നു​​​ള്ള പ​​​ണം സ​​​ര്‍ക്കാ​​​ര്‍ എ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ചി​​​ല​​​രു​​​ടെ സം​​​ശ​​​യം. ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഈ ​​​സം​​​ശ​​​യം ഉ​​​യ​​​ര്‍ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​രോ​​​ടും ഒ​​​ന്നു​​​മാ​​​ത്ര​​​മേ പ​​​റ​​​യാ​​​നു​​​ള്ളൂ. ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി സ​​​ര്‍ക്കാ​​​ര്‍ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത് മാ​​​ത്ര​​​മേ പ​​​റ​​​യാ​​​റു​​​ള്ളൂ. പ​​​റ​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ല​​​ല്ല ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ന്‍റെ പ​​​കു​​​തി​​​യോ​​​ളം കാ​​​ലം അ​​​വ​​​ശേ​​​ഷി​​​ക്കെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ഒ​​​ന്നും ര​​​ണ്ടും പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യു​​​ടെ പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ര്‍ട്ട് ഓ​​​രോ വ​​​ര്‍ഷ​​​വും അ​​​ഭി​​​മാ​​​ന​​​പൂ​​​ര്‍വം ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്നു.

വി​​​ക​​​സ​​​ന​​​ത്തിനും ക്ഷേ​​​മ​​​ത്തിനും മു​​​ന്‍ഗ​​​ണ​​​ന

ഈ ​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഒ​​​ന്നാ​​​മ​​​ത്തെ​​​യും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​തു​​​മാ​​​യ മു​​​ന്‍ഗ​​​ണ​​​ന വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​വു​​​മാ​​​ണ്. ഇ​​​ട​​​തു​​​സ​​​ര്‍ക്കാ​​​ര്‍ പാ​​​വ​​​ങ്ങ​​​ളു​​​ടെ സ​​​ര്‍ക്കാ​​​രാ​​​ണ്.പ​​​ണി​​​യെ​​​ടു​​​ക്കു​​​ക​​​യും ക​​ഷ്‌​​ട​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന മ​​​നു​​​ഷ്യ​​​ര്‍ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷം. ആ ​​​ഇ​​​ട​​​തു​​​പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​വ​​യ്ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ദ​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​പു​​​ല​​​മാ​​​യ ക്ഷേ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍. അ​​​ഞ്ചു​​​ല​​​ക്ഷം പാ​​​വ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​ര്‍ക്ക് വീ​​​ടു​​​ക​​​ള്‍ വ​​​ച്ചു​​​ന​​​ല്‍കി​​​യും, സം​​​സ്ഥാ​​​ന​​​ത്തെ 42 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്ക് പ്ര​​​തി​​​വ​​​ര്‍ഷം അ​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ​​​ചി​​​കി​​​ത്സ ന​​​ല്‍കി​​​യും നാം ​​​മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. 2025 ന​​​വം​​​ബ​​​ര്‍ 1ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ 64,006 അ​​​തി​​​ദ​​​രി​​​ദ്ര കു​​​ടും​​​ബ​​​ങ്ങ​​​ളെ ദാ​​​രി​​​ദ്ര്യാ​​​വ​​​സ്ഥ​​​യി​​​ല്‍നി​​​ന്ന് ​മോ​​​ചി​​​പ്പി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​തെ​​​ല്ലാം ച​​​രി​​​ത്ര​​​മാ​​​ണ്.

വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്ത് കേ​​​ര​​​ളം കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വും പൂ​​​ര്‍ത്തീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്ന തെ​​ക്ക്-​​വ​​​ട​​​ക്ക് ദേ​​​ശീ​​​യ​​​പാ​​​ത​​​യും കേ​​​ര​​​ള​​​ത്തെ വൈ​​​ജ്ഞാ​​​നി​​​ക സ​​​മ്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു​​​ന​​​ട​​​ത്തു​​​ന്ന ഐ​​ടി/ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ ശ​​​ക്തി​​​പ്പെ​​​ട​​​ലും നാ​​​ടി​​​ന്‍റെ ഭാ​​​വി​​​യെ മാ​​​റ്റി​​​മ​​​റി​​​ക്കാ​​​നു​​​ത​​​കു​​​ന്ന​​​താ​​​ണ്. വാ​​​ട്ട​​​ര്‍ മെ​​​ട്രോ​​​യും ഡി​​​ജി​​​റ്റ​​​ല്‍ സ​​​യ​​​ന്‍സ് പാ​​​ര്‍ക്കും ഐ​​ടി ഇ​​​ട​​​നാ​​​ഴി​​​ക​​​ളും നാ​​​ടി​​​ന്‍റെ മു​​​ഖ​​​ച്ഛാ​​​യ മാ​​​റ്റാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മാ​​​യ​​​വ​​​യാ​​​ണ്. നാ​​​ടി​​​ന്‍റെ ഭാ​​​വി മു​​​ന്‍നി​​​ര്‍ത്തി​​​യു​​​ള്ള നി​​​ര​​​വ​​​ധി നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​വി​​​ക​​​സ​​​ന​​​വും നാം ​​​സാ​​​ധ്യ​​​മാ​​​ക്കി. വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന കി​​​ഫ്ബി​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും സ​​​ര്‍ക്കാ​​​രാ​​​ണ്. 

Kerala

കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട പ​ണം കി​ട്ടു​ന്നി​ല്ല: ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ വ​​​ര്‍​ഷ​​​വും കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ക്കേ​​​ണ്ട പ​​​ണ​​​ത്തി​​​ല്‍ കേ​​​ന്ദ്രം കു​​​റ​​​വു വ​​​രു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍.

താ​​​ന്‍ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സ​​​മ​​​യ​​​ത്ത് ആ​​​കെ റ​​​വ​​​ന്യൂ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 34 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ള്‍ അ​​​ത് 24 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. എ​​​ല്ലാ വ​​​ര്‍​ഷ​​​വും കേ​​​ര​​​ള​​​ത്തി​​​നു ന​​​ല്‍​കേ​​​ണ്ട പ​​​ണം കേ​​​ന്ദ്രം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​നു കി​​​ട്ടേ​​​ണ്ട പ​​​ണം ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ ചെ​​​യ്താ​​​ലേ ത​​​രൂ എ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത​​​ല്ലേ തെ​​​റ്റ്. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ന് 53 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര​​​സ​​​ഹാ​​​യം കി​​​ട്ടു​​​ന്നു​​​ണ്ടെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ വ​രു​മാ​നം സ​മൂ​ഹ ന​ന്മ​യ്‌​ക്ക്‌: ധ​ന​മ​ന്ത്രി

 തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ന്‍റെ പ​ണം സ​മൂ​ഹ​ത്തി​ലേ​ക്കു​ത​ന്നെ പോ​കു​ന്നു എ​ന്ന​താ​ണ്‌ കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​വും പൂ​ജ ബ​മ്പ​ർ ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​എ​സ്‌​ടി വ​ർ​ധി​പ്പി​ച്ച​ത്‌ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​ക്ക്‌ പ്ര​യാ​സ​മു​ണ്ടാ​ക്കും. തി​രു​വോ​ണം ബ​മ്പ​റി​ന്‍റെ ഒ​രു ടി​ക്ക​റ്റു മാ​ത്ര​മാ​ണ്‌ വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്‌. അ​തി​ൽ നാ​ശം ഉ​ണ്ടാ​യ​തി​നാ​ലാ​ണ്‌. 75 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ്‌ അ​ച്ച​ടി​ച്ച​ത്‌.

ഭാ​ഗ്യ​ക്കു​റി​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യ പ​ങ്ക്‌ കാ​രു​ണ്യ ചി​കി​ത്സ​യാ​യും വി​ൽ​പ​ന​ക്കാ​രു​ൾ​പെ​ടെ​യു​ള്ള ര​ണ്ടു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​മാ​യു​മെ​ല്ലാ​മാ​യാ​ണ്‌ ചെ​ല​വി​ടു​ന്ന​ത്‌. അ​തി​നാ​ലാ​ണ്‌ ഇ​ത്‌ നി​ല​നി​ർ​ത്തേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up